Reg: KNR/CA/211/2024

പയ്യാവൂർ പ്രവാസി കൂട്ടായ്‌മ - ഗ്ലോബൽ

PAYYAVOOR PRAVASI KOOTTAIMA-GLOBAL
(PPK-GLOBAL)

Reg: KNR/CA/211/2024

പയ്യാവൂർ പ്രവാസി കൂട്ടായ്‌മ - ഗ്ലോബൽ

PAYYAVOOR PRAVASI KOOTTAIMA-GLOBAL
(PPK-GLOBAL)

About Us

Who We Are

Every member is a thread in the fabric of our community, weaving strength and support.

താൻ ജനിച്ചു വളർന്ന നാടിൻറെ സ്പന്ദനങ്ങളെ ഹൃദയത്തിൽ സൂക്ഷിക്കുന്ന, സ്വദേശത്തോട് കൂറും പ്രതിബദ്ധതയും ഉള്ള വലിയൊരു പ്രവാസി സമൂഹത്തെ ഉൾക്കൊള്ളുന്ന പ്രദേശമാണ് കണ്ണൂരിന്റെ മലയോര ഗ്രാമമായ പയ്യാവൂർ.

 മുഖ്യമായും കാർഷിക വൃത്തിയിൽ ഊന്നി ജീവിതം കരുപ്പിടിപ്പിക്കുകയും നാട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്ത പഴയ തലമുറ നല്ല വിദ്യാഭ്യാസം നൽകി വാർത്തെടുത്ത ഒരു പുതിയ തലമുറ പയ്യാവൂരിൽ നിന്നും ഇന്ത്യയുടെ വിവിധ ദേശങ്ങളിലേക്കും അതുപോലെ ലോകത്തിൻറെ വിവിധ രാജ്യങ്ങളിലേക്കും ചേക്കേറി വലിയൊരു പ്രവാസി സമൂഹമായി മാറിയിരിക്കുകയാണ്. നാൽപതിൽ പരം രാജ്യങ്ങളിലായി രണ്ടായിരത്തിലധികം പ്രവാസികളാണ് പയ്യാവൂരിൽ നിന്നും പറിച്ചുനടപ്പെട്ടിട്ടുള്ളത്, ഈ ബൃഹത് സമൂഹത്തെ PPK എന്ന കുടക്കീഴിൽ ഒന്നിച്ചുകൂട്ടി നാടിന്റെയും സമൂഹത്തിന്റെയും സംഘടനയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായി, ഇന്ത്യ ഗവൺമെൻറ് സൊസൈറ്റിസ് രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത PPK അതിന്റെ ലിഖിത നിയമാവലിക്ക് അനുസൃതമായി, വിവിധ രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളടങ്ങുന്ന സംഘടനാ സംവിധാനത്തിൽ പ്രവർത്തിക്കുന്നു.

Core Values

ഉദ്ദേശലക്ഷ്യങ്ങൾ

ലോകത്തിന്റെ പല രാജ്യങ്ങളിൽ ജോലി ചെയ്തു താമസിക്കുന്ന പ്രവാസികളായ പയ്യാവൂർകാർക്ക് ഒരുമിച്ചു കൂടുവാനും പരിചയപ്പെടുവാനും ബന്ധങ്ങൾ പുതുക്കുവാനും ഉള്ള അവസരങ്ങൾ സൃഷ്ടിക്കുക.

ജാതിമത കക്ഷിരാഷ്ട്രീയ വർണ്ണ വർഗ്ഗ ലിംഗ ഭേദമില്ലാതെ സംഘടനയുടെ അംഗങ്ങക്കും നാടിനും സമൂഹത്തിനും ഉപകാരപ്രദമായ കൂട്ടായ്മകൾ വളർത്തിയെടുക്കുക.

പയ്യാവൂർ ദേശത്തിന്റെയും അവിടുത്തെ നാട്ടുകാരുടെയും സംഘടന അംഗങ്ങളുടെയും ഉന്നമനത്തിനൊതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.

ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സംഘടന അംഗങ്ങൾക്ക് സാധിക്കുന്ന രീതിയിലുള്ള സഹായങ്ങൾ ചെയ്യുക.

 പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചു ചെല്ലുന്ന പയ്യാവൂർ പ്രവാസികൾക്ക് അവർ ഒറ്റയ്ക്കല്ല അത്യാവശ്യഘട്ടങ്ങളിൽ താങ്ങും തണലുമായി പയ്യാവൂർ പ്രവാസി കൂട്ടായ്മ കൂട്ടായ്മ ഉണ്ടാകും എന്ന് ആത്മവിശ്വാസം നൽകുക.

പുതിയ തലമുറയ്ക്ക് പയ്യാവൂർ ദേശത്തിന്റെ ചരിത്രവും സംസ്കാരവും കൂട്ടായ്മയും പാരമ്പര്യങ്ങളും സാമൂഹ്യപ്രതിബദ്ധതയും മനസ്സിലാക്കി കൊടുക്കുക.

ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടകത്തുകയും, അത് ശരിയായി ഉപയോഗിച്ച് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

നാടിനും ജനങ്ങളുടെയും ഉന്നമനത്തിനായി സാധിക്കുന്ന ഇതര സംഘടനകളും മറ്റു കൂട്ടായ്മകളും ആയി പക്ഷപാതമില്ലാതെ സഹകരിച്ച പ്രവർത്തിക്കുക.

BYLAW

നിയമാവലി


പയ്യാവൂർ പ്രവാസി കൂട്ടായ്മ ഗ്ലോബൽ എന്ന സൗഹൃദ സംഘടനയുടെ സുഗമമായ പ്രവർത്തനത്തിനും വളർച്ചയ്ക്കും അംഗങ്ങളുടെ കൂട്ടായ്മയ്ക്കും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഈ നിയമാവലി തയ്യാറാക്കിയിട്ടുള്ളതാകുന്നു. സംഘടനയും അതിലെ അംഗങ്ങളും ഈ നിയമാവലിയും അതിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ച് അവയ്ക്ക് വിധേയമായി പ്രവർത്തിക്കേണ്ടതാകുന്നു.