Harmony in Diversity: The Payyavoor Community Spirit
This post will explore the remarkable coexistence of various religions and cultures in Payyavoor, emphasizing the values of…
പയ്യാവൂർ പഞ്ചായത്തിലും അതിന്റെ പരിസരപ്രദേശങ്ങളിലും ജനിച്ചു വളർന്ന് പിന്നീട് കേരളത്തിന് വെളിയിലും, ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കും ചേക്കേറി ജീവിക്കുന്ന പയ്യാവൂർ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മയാണ് പയ്യാവൂർ പ്രവാസി കൂട്ടായ്മ അഥവാ പി പി കെ ഗ്ലോബൽ.
PPK Global is a friendly association of Payyavoor expats who were born and brought up in Payyavoor Panchayat and its surrounding areas and later live outside Kerala and in various countries of the world.
President
+61481312058
Australia
Secretary
+97466589201
Qatar
Treasurer
+96566763173
Kuwait
Vice President
+97339108378
Bahrain
Joint Secretary
+96597839075
Kuwait
Joint Treasurer
+018177891259
USA
PRO
Mumbai-India
Famous playback singers Afsal and Agila Anand along with their team, and renowned violinist Vedha Mithra and her team
This post will explore the remarkable coexistence of various religions and cultures in Payyavoor, emphasizing the values of…
PPK Global is thrilled to announce the highly anticipated “Malabar Maholsavam Season 3 – Mega Musical Fest,” set…
കുട
കേട്ടറിഞ്ഞ മരുഭൂവിന്റെ ഊഷരതയിലേക്കുള്ള യാത്രയാണ്, ആകാംക്ഷയും വിരഹവും ചെറിയൊരു അങ്കലാപ്പും ഒക്കെ ഇടകലർന്ന മാനസികാവസ്ഥയിലാണ് നാട്ടിൽ നിന്നും വിദൂരമായ ഈ കൊച്ചു ദേശത്ത് എത്തിച്ചേർന്നത്. പ്രതീക്ഷിച്ച പോലെ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിൽ കൂടി ഭാഷ പലപ്പോഴും ഒരു പ്രതിസന്ധിയായിയി തീർന്നിരുന്നു, നാട്ടിലുള്ളതിനേക്കാൾ ഏറെ സൗകര്യങ്ങളും അതുപോലെ പുത്തൻ അനുഭവങ്ങളുടെ വർണ്ണാഭയും നൽകിയ ഉന്മാദത്തിൽ മരുഭൂമിന്റെ വന്യതയിലേക്ക് ഞാനറിയാതെ തന്നെ ഞാനും പയ്യെ ഇഴുകി ചേർന്നു.
ജീവിതമാകുന്ന യാത്ര മെല്ലെ മെല്ലെ ചലനാത്മകമായി, ഇടയ്ക്കിടയ്ക്ക് നാട്ടിൽ നിന്നു വന്ന ഫോൺ കോളുകളുടെ എണ്ണം നേർത്തില്ലാതായി തുടങ്ങിയിരിക്കുന്നു. വേരുറപ്പിച്ച് നിൽക്കാൻ കഷ്ടപ്പെടുന്ന എനിക്ക് എങ്ങനെ ഫലം നൽകാനാകും, പ്രതീക്ഷ നഷ്ടപ്പെട്ടതു കൊണ്ടാകാം ചില്ല ഉപേക്ഷിച്ച് കിളികൾ പറന്നകന്നത്.
കാലചക്രംമങ്ങനെ തിരിയുമ്പോൾ എവിടെയൊക്കെയോ അസ്വസ്ഥതയുടെ നിഴലുകൾ വ്യാപിക്കുന്നത് പോലൊരു തോന്നൽ. ഒറ്റപ്പെടലിന്റെ, പറിച്ചുനടലിന്റെ, ഗൃഹാതുരത്വത്തിന്റെ, ജോലി സ്ഥലത്തെ പിരിമുറുക്കങ്ങളുടെ, ഇങ്ങനെ പലതും ചേർന്ന് മാനത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി തുടങ്ങിയിരിക്കുന്നു. അധികം വൈകാതെ തന്നെ അതൊരു ചാറ്റൽ മഴയായി പെയ്തിറങ്ങി, മനസ്സിൽ വ്യാകുലതയുടെ ശീതക്കാറ്റടിച്ചു തുടങ്ങിയിരിക്കുന്നു, പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നുണ്ടെങ്കിലും ഒന്നും പുറത്തു കാണിക്കാതെ എല്ലാം ഉള്ളിലൊതുക്കി ജീവിതമാകുന്ന പാതയുടെ ഓരം ചേർന്ന് പതിയെ നടന്നു. കറുത്ത മാനത്തിനു കീഴെ കിനിറങ്ങുന്ന തണുപ്പിലൂടെ സംഘർഷങ്ങളെ വകഞ്ഞു മാറ്റി തനിയെ നടക്കുമ്പോൾ ആരോ തോളിൽ തട്ടി പറഞ്ഞു.
എന്തിനാ ഒറ്റയ്ക്ക് നനയുന്നത്? ഈ കുടയുടെ കീഴിൽ കേറിക്കോളൂ.
ഒരു പരിചയമില്ലാത്ത ആരോ ഒരാൾ തോൾ ചേർത്തുപിടിച്ച് വിളിച്ചപ്പോൾ ഒന്നുമടിച്ചു.
ശേ അത് ശരിയാവില്ല എന്ന് മനസ്സു മന്ത്രിച്ചു!
മാറി നടക്കാൻ ശ്രമിച്ച എന്നെ ചേർത്തുപിടിച്ചുകൊണ്ടയാൾ പറഞ്ഞു,
പേടിക്കേണ്ട നമ്മളൊക്കെ നാട്ടുകാരല്ലേ കൂടെ കൂടിക്കോളൂ ഒറ്റയ്ക്കാകില്ല. അപ്പോഴാണ് ശ്രദ്ധിക്കുന്നത് ആ കുടയുടെ കീഴിൽ കുറേയേറെ ആളുകൾ. അവരൊന്നിച്ചു നടക്കുകയാണ് തോളോട് തോൾ ചേർന്ന് പരസ്പരം തൊട്ടുരുമ്മി, കഥകൾ പങ്കുവെച്ച് സന്തോഷം പങ്കുവെച്ച് സങ്കടങ്ങളിൽ ആശ്വസിപ്പിച്ച്. പിണഞ്ഞ കെട്ടുകൾ പതിയെ അഴിച്ച്, പകരമായില്ലെങ്കിലും പലതുമായി, അവർ പരസ്പരം കരം ഗ്രഹിച്ചുനടക്കുന്നു. മെല്ലെ ഞാനും ആ കൂട്ടത്തിൽ ലയിച്ചു.
ഒരുകാലത്ത് അത്രമേൽ പ്രിയപ്പെട്ടവരായിരുന്നവർക്കിടയിൽ ഇന്നൊരപരിചിതനായി തീർന്ന എന്നെ ഇവിടെ ഈ കുടയുടെ കീഴിൽ ചിരകാല സുഹൃത്തുക്കളെപ്പോലെ അവർ ചേർത്തുപിടിക്കുന്നു.
പേരറിയില്ല, വീടറിയില്ല, നാടറിയില്ല, എന്നാലും വഴിയിൽ വച്ച്, ചാറ്റ് മഴയത്ത് ഈ കുടയുടെ കീഴിലേക്ക് വലിച്ചു കയറ്റിയ ഇവർ അത്രമേൽ സുഹൃത്തുക്കൾ ആയിരിക്കുന്നു.
മിണ്ടി മിണ്ടി മിണ്ടാതായവർക്കിടയിൽ നിന്നും വാചാലമായോരു കൂട്ടത്തിലേക്ക്,
കൂടെ നടക്കുമ്പോഴാണ് അറിയുന്നത് അതൊരു മാന്ത്രിക കുടയാണന്ന് . ആളുകൾ കൂടുന്നതിനനുസരിച്ച് അത് വലുതായി വരുന്നു എല്ലാവരെയും ഉൾക്കൊള്ളുവാൻ പാകത്തിന് അത് വിസ്തൃതമാകുന്നു. വെയിലോ മഴയോ ഋതുഭേദങ്ങളുടെ വ്യത്യാസമോ ഇല്ലാതെ ഏവർക്കും തണലായി താങ്ങായി ഒരാൽമരം പോലെ വിടർന്നു നിൽക്കുന്നൊരു കുട. കുടയുടെ കീഴിലുള്ളവരോ, കൊച്ചുനാളിൽ ചേമ്പില താളിന്റെ കീഴിൽ ചാറ്റൽമഴയേൽക്കാതെ ഒത്തുകൂടിയ കളിക്കൂട്ടുകാരെ പോലെ ചിരിച്ചും കളിച്ചും പറഞ്ഞും പഠിപ്പിച്ചും പരസ്പരം കെട്ടിപിടിച്ച് ചൂടേറ്റുനിൽക്കുന്നവർ.
അതെ ഇതൊരു മാന്ത്രിക കുടയാണ്, PPK എന്ന മാന്ത്രിക കുട ☔☔☔
Inspiring Community Spirit! "I attended the Malabar Maholsavam last year, and it was an unforgettable experience! The energy in the crowd was electric, and the performances were top-notch. It’s incredible to see our Payyavoor community come together in such a vibrant way. Can’t wait for this year’s fest!"
A Celebration of Culture "The Mega Musical Fest organized by PPK Global was a beautiful celebration of our culture and heritage. The lineup of artists was impressive, and the atmosphere was filled with joy and laughter. I loved reconnecting with old friends and making new ones. Looking forward to Season 3!
പയ്യാവൂർ പ്രവാസി കൂട്ടായ്മയിലെ അംഗമായതിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. ഈ സംഘടന എനിക്ക് എന്റെ നാട്ടുകാർക്കൊപ്പം വീണ്ടും ബന്ധിപ്പിച്ചു. ഇവിടത്തെ ബന്ധങ്ങളും സഹകരണവുമെനിക്ക് വലിയ പ്രചോദനം നൽകുന്നു.
Reg: KNR/CA/211/2024